പത്തനംതിട്ട: വികസന നേട്ടങ്ങ ള്‍ ഇല്ലാത്ത പിണറായി സര്‍ക്കാര്‍ വീഴ്ച മറച്ചുവയ്ക്കാന്‍ വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. എം. ഹസന്. കേ ന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ തുടക്കത്തില്‍ മുല്ലപ്പെരിയാറും അതിരപ്പ ള്ളിയുമായിരുന്നു വിവാദങ്ങള്‍. ഇപ്പോള്‍ പൂക്കളത്തെയും ശബരിമലയേയും പ്രാര്ഥനാഗാനത്തെയും കൂട്ടുപിടിച്ചിരിക്കുകയാണ്. സര് ക്കാര് ഓഫീസുകളില്‍ പൂക്കളമി ടാന്‍ പാടില്ലെന്നു പറയുന്ന മുഖ്യമന്ത്രി തന്നെയാണ് 24മണിക്കൂര്‍ പണിമുടക്കണമെന്ന് ആഹ്വാനം ചെയ്തത്.
ശബരിമലയില്‍ സ്ത്രീ കള്‍ പ്രവേശിക്കണമോ വേണ്ടയോ എന്നു തീരുമാക്കേണ്ടത് സര്‍ക്കാരല്ല. ക്ഷേത്രങ്ങള്‍ ഭരിക്കാനുണ്ടാക്കിയ ദേവസ്വം ബോര്‍ഡിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നയം. ഇത്തരം വിവാദങ്ങള്വര്ഗീയ ശക്തികളെ വളരാന്‍ സഹായിക്കുന്ന താണെന്ന് ഹസന് പറഞ്ഞു.
കെപിസിസി വക്താവ് പന്തളം സുധാകരന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഉപാധ്യക്ഷന്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, യുഡിഎഫ് കണ്‍വീനര്‍ ബാബു ജോര്‍ജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ഘടകകക്ഷി നേതാക്കളായ ഡോ. വര്‍ഗീസ് ജോര്‍ജ്, എ. ഷംസുദ്ദീന്, കെ. ഇ. അബ്ദുള്‍ റഹ്മാന്, ടി.എം. ഹമീദ്, ജോ എണ്ണക്കാട്, ഡോ. ജോര്‍ജ് വര്‍ഗീസ്, സനോജ് മേമന, ജോര്‍ജ് വര്‍ഗീസ്, സലിം പി.ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.