ഖാലിദ് റഹ്മാന്‍ ചിത്രം അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ അച്ഛന്‍ വേഷം ബിജുമേനോന്‍ ചെയ്യുന്നുവെന്ന സവിശേഷതകൂടി ചിത്രത്തിനുണ്ട്. ആശാ ശരത്താണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സുധീ കോപ്പ, ശ്രീനാഥ് ഭാസി, സൗബിന്‍ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. ഇതിനോടകം അരലക്ഷത്തോളം പേര്‍ കണ്ട ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.