ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പിറകേ നടന്ന് തനിക്കു ഭ്രാന്ത് പിടിക്കുന്നുവെന്നും കോഹ്‌ലി നടി അനുഷ്കാ ശര്‍മയുമായുള്ള പ്രണയം ഉപേക്ഷിച്ച് തന്നെ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പാക് താരം ഖന്ദീല്‍ ബലോച്.
ഒരു വീഡിയോയിലാണ് ബലോച് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ട്വന്റി20 മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ അഫ്രീദിക്കു വേണ്ടി താന്‍ നഗ്‌നയായി നൃത്തം ചെയ്യുമെന്നു പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച താരമാണ് ബലോച്. കോഹ്‌ലിയെ പ്രണയിക്കുന്നുവെന്നു മുന്‍പും ബലോച് വ്യക്തമാക്കിയിരുന്നു. അനുഷ്ക തന്റെ ഭാഗത്തു നിന്ന് ചിന്തിക്കണമെന്നും വീഡിയോയില്‍ ബലോച് അഭ്യര്‍ഥിക്കുന്നുണ്ട്.