ചൂട് കനത്തതോടെ ബാഹുബലിയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ലഭിച്ച അവധി ദിവസങ്ങള്‍ മറ്റൊരു സിനിമയ്ക്ക് നല്കി അനുഷ്ക ഷെട്ടി വീണ്ടും തിരക്കിലായി എന്നാണ് കേള്‍ക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ഭാഗ്മതി എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് അനുഷ്ക ഷെട്ടിയിപ്പോള്‍ ഉള്ളത്.
ആധുനിക കാലഘട്ടത്തിലെ ചിത്രമാണ് ഭാഗ്മതിയെന്നും പിള്ളസെമീന്താര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അശോകാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും നടി പറഞ്ഞു. തന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നത്. തന്നെ കൂടാതെ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളും ചിത്രത്തിലുണ്ടെന്നും പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഖുലി ഖുത്തബ് ഷായുടെ ഹിന്ദുഭാര്യയായ ഭാഗ്മതിയെ കുറിച്ചുള്ള സിനിമയല്ല ഇതെന്നും നടി പറഞ്ഞു.