ഹാപ്പി വെഡ്ഡിംഗിലെ ഷാഹിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനു സിതാര വീണ്ടും ഒരു മുസ്ലിം പെണ്‍കുട്ടിയായി അഭിനയിക്കുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. ആലിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹാപ്പി വെഡ്ഡിംഗിലെ ഷാഹിന എന്ന കഥാപാത്രത്തില്‍ നിന്നു വ്യത്യസ്തമായ കഥാപാത്രമാണ് ഇത്. വളരെ ബോള്‍ഡായ കഥാപാത്രം. ഒരു സാധാരണ കുടുംബത്തില്‍ ഉള്‍പ്പെട്ട മോഡേണ്‍ കാഴ്ചപ്പാടുള്ള പെണ്‍കുട്ടി.- അനു പറയുന്നു.
ലാലും ജയസൂര്യയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സിദ്ദിക്കിന്റെ വലിയ ഒരു ആരാധികയായ തനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമാണെന്നും അനു പറയുന്നു. ഫുക്രി കൂടാതെ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലും അനു അഭിനയിക്കുന്നുണ്ട്. എറണാകുളം, പാലാ, തൃശൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം കഴിഞ്ഞ സിനമയില്‍ അനൂപ് മേനോനും അപര്‍ണ ബാലമുരളിയുമാണ് മറ്റ് അഭിനേതാക്കള്‍.