മങ്കട: അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ മലയാളിയായ ഹാഫിദ് സിനാന്‍ മുഹമ്മദ് നൂറുല്ലയ്ക്ക് അഭിമാന നേട്ടം. യുഎഇയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലാണ് മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം സ്വദേശി ഹാഫിദ് സിനാന്‍ മുഹമ്മദ് നൂറുല്ല മികച്ച വിജയം സ്വന്തമാക്കിയത്. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ പിന്തുണയോടെ ദുബായില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ടാം സ്ഥാനവും ആദ്യ മൂന്നു സ്ഥാനങ്ങളിലെ ഏക ഇന്ത്യക്കാരനെന്ന ബഹുമതിയും സിനാന്‍ കരസ്ഥമാക്കി. ഒന്ന്്, മൂന്ന്, സ്ഥാനങ്ങള്‍ യഥാക്രമം ആതിഥേയരായ യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കാണ് ലഭിച്ചത്്.
നേരത്തെ അബൂദാബി ഔഖാഫിന്റെ സഹകരണത്തോടെ നടന്ന ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സിനാന്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മങ്കട പള്ളിപ്പുറം ആലുങ്ങല്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് നൂറുല്ലയാണ് സിനാനിന്റെ പിതാവ്. മാതാവ് പരേതനായ ആദൃശേരി മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ നഫീസയും. യുഎഇയിലെ ഖലീജ് ടൈസ് പത്രം സിനാനിനെ പ്രശംസിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ എഗ്രേഡും നേടിയ ഈ പ്രതിഭ ഒമ്പതാം വയസിലാണ് ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. ഒന്നര വര്‍ഷം കൊണ്ട്് ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കിയ ഹാഫിദ് സിനാന്‍ ഇപ്പോള്‍ യുഎഇയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.