ര​ണ്ട് ദി​വ​സ​ത്തി​ൽ 3.75 ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ! കോ​വി​ഡ്; ഇ​ന്നും നാ​ളെ​യും കൂ​ട്ട​പ്പ​രി​ശോ​ധ​ന; കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും സം​സ്ഥാ​ന​ത്ത് കൂ​ട്ട​പ​രി​ശോ​ധ​ന ന​ട​ത്തും.

ര​ണ്ട് ദി​വ​സ​ത്തി​ൽ 3.75 ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വ്യാ​പ​നം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും ക​ണ്ടെ​ത്തി​യാ​കും പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഇ​ൻ​ഫ്ളു​വ​ൻ​സ ല​ക്ഷ​ണ​മു​ള്ള​വ​ർ, ഗു​രു​ത​ര ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ള്ള​വ​ർ, കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും പ്ര​മേ​ഹം,

ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, വി​വി​ധ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന​വ​ർ,

ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​റ്റ് രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും. കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട ്.

Related posts

Leave a Comment