പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെബി ഗണേശ്കുമാറി നെതിരേ സിപിഎം നല്‍കിയ കേസ് പിന്‍വലിച്ചു. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു കെ.ബി ഗണേഷ് കുമാര്‍ അച്യുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് സജീഷാണ് ഗണേഷിനെതിരെ പുനലൂര്‍ കോടതിയില്‍ പരാതി നല്‍കിയത്. 2011 നവംബര്‍ 27ന് ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ വനംമന്ത്രിയായിരിക്കെ പത്തനാപു രത്ത് നടന്ന യുഡിഎഫിന്റെ രാഷ്്ട്രീയ വിശദീകരണ യോഗത്തില്‍ വച്ചാണ് അച്യുതാനന്ദനെതിരെ ഗണേഷ്കുമാര്‍ മോശം പരാമര്‍ശം നടത്തിയത്.
അന്ന് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് സംഭവത്തില്‍ ഗണേഷ്കുമാര്‍ മാപ്പ് പറഞ്ഞിരു ന്നു. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തി ലാണ് മുതിര്‍ന്ന നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയാറായത്. ഇതിനെതിരേ പാര്‍ട്ടിക്കുളളില്‍ ശക്തമായ ചേരിതിരിവ് ഉടലെടുത്തിട്ടുണ്ട്. കേസ് പിന്‍വലിച്ചത് തെറ്റായി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.