പത്തനംതിട്ട: ഓമല്ലൂരില്‍ ഒറ്റയ്ക്കു കഴിഞ്ഞ പൈവള്ളി ഇളവുംകണ്ടത്തില്‍ അന്നമ്മ മാമന്റെ കാടു പിടിച്ചു കിടന്ന വീട്ടിലെ മൂന്നാമത്തെ മുറിയും വൃത്തിയാക്കി. കിട്ടിയത് 40000 രൂപയും രണ്ടു പവനോളം സ്വര്‍ണാഭരണങ്ങളും. വീടും പരിസരവും വൃത്തിയാക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയവര്‍ തന്നെ അന്നമ്മയ്ക്കും സുരക്ഷ ഒരുക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
വീട് കഴിഞ്ഞ ദിവസം വൃത്തിയാക്കിയപ്പോള്‍ 2.4 ലക്ഷത്തോളം രൂപ കണ്ടെത്തിയിരുന്നു. ഇന്നലെയാണ് വീട്ടിലെ ഒരു മുറി കൂടി വൃത്തി യാക്കിയത്. ഒറ്റയ്ക്കു താമസിക്കുന്നതിനാല്‍ മിക്ക ദിവസങ്ങളിലും അന്നമ്മയ്ക്ക് പട്ടിണി മാത്രമായിരുന്നു. ഇതേ തുടര്‍ന്ന് ശാരീരിക അവശത അനുഭവിക്കുന്നത് തിരിച്ചറിഞ്ഞാണ് അന്നമ്മയെ ആശുപത്രിയിലേക്കു മാറ്റിയത്. അന്നമ്മയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാ ണ്. ആശുപത്രിയില്‍ നിന്നു മടങ്ങിയാലും വീട്ടില്‍ നിന്നു കണ്ടെത്തിയ പണം ഉപയോഗിച്ച് അന്നമ്മയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികളും പഞ്ചായത്ത് അധികാരികളും.