ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കണം! കോടതി ഉത്തരവുമായി എത്തിയ യുവതിക്ക് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനം; സംഭവം കുളത്തൂപ്പുഴയില്‍

കു​ള​ത്തൂ​പ്പു​ഴ:​ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​ന് കോ​ട​തി മു​ഖേ​ന പോലീസ് സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ യു​വ​തി​യെ പോലീസിന്‍റെ മു​ന്നി​ൽ ഭ​ർ​ത്താ​വി​ൻെ​റ ബ​ന്ധു​ക്ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല പ​ഴ​യ​കു​ന്നു​മേ​ൽ  ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്ധ്യ​ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കുന്നേരം കു​ള​ത്തൂ​പ്പു​ഴ സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് സം​ഘം ചേ​ന്ന് യു​വ​തി​യെ മ​ർ​ദി​ച്ച​ത്. സ​ന്ധ്യ​യു​ടെ ഭ​ർ​ത്താ​വ് ശ​ശി​കു​മാ​ർ ബ​ന്ധു​ക്ക​ളാ​യ ര​ജ​നീ​ഷ്കു​മാ​ർ, സ​ജീ​വ്, ഗോ​മ​തി, ശാ​ര​ദ, മ​ഞ്ചു, ര​ജി​ത സ​ഞ്ചു എ​ന്നി​വ​രെ പ്ര​തി ചേ​ത്ത് കു​ള​ത്തൂ​പ്പു​ഴ സിഐക്ക് സ​ന്ധ്യ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ​തോ​ടെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങേ​ണ്ടി വ​ന്ന സ​ന്ധ്യ ജീ​വ​നാം​ശ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൾ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വു​മാ​യാ​ണ് സ​ന്ധ്യ ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ​യി​ൽ എ​ത്തി​യ​ത്.

Related posts