കളമശേരി: സിഗ്നല്‍ ലൈറ്റുകള്‍ കണ്ണടക്കുകയും അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുകയും ചെയ്തതോടെ കണെ്ടയ്നര്‍ റോഡില്‍ വാഹനപകടങ്ങള്‍ വര്‍ധിക്കുന്നു. കളമശേരി മുതല്‍ മുളവുകാട് വരെ പതിനൊന്ന് കിലോമീറ്റര്‍ നീളത്തിലുള്ള കണെ്ടയ്നര്‍ റോഡിലാണ് ദേശീയപാതാ അതോറിറ്റിയുടെ അനാസ്ഥ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മിക്കസമയങ്ങളിലും സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതു മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. തോന്നുംപടിയുള്ള ലോറികളുടെ പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കണെ്ടയ്നര്‍ റോഡില്‍ മാത്രം അപകടങ്ങളിലായി 25 ഓളം മരണം നടന്നതായി പോലീസ് കണക്കുകള്‍ പറയുന്നു.
അശ്രദ്ധമായ കണെ്ടയ്നര്‍ പാര്‍ക്കിംഗ് കൂടാതെ മീഡിയനിലും വശങ്ങളിലുമുള്ള കുറ്റിക്കാടുകളും രാത്രി കാലത്തെ വെളിച്ചക്കുറവും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവ വെട്ടിമാറ്റാനും തെരുവു വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി പറയുന്നു.ഏലൂര്‍, കളമശേരി, ചേരാനെല്ലൂര്‍, മുളവുകാട് പോലീസ് സ്റ്റേഷനുകള്‍ ഈ പരിധിയിലാണ്. എന്നാല്‍ അപകടമുണ്ടായാല്‍ കൈകാര്യം ചെയ്യുന്നത് ഇടപ്പള്ളി, എറണാകുളം ട്രാഫിക് പോലീസാണ്. നഗരത്തിന്‍െറ പല മേഖലയിലും ഗതാഗതക്കുരുക്ക് വരുന്നതിനാല്‍ ട്രാഫിക് പോലീസിന് കണെ്ടയ്നര്‍ റോഡില്‍ പൂര്‍ണശ്രദ്ധ ചെലുത്താനുമാകുന്നില്ല.
കണെ്ടയ്നര്‍ റോഡില്‍ ചേരാനെല്ലൂര്‍, ആനവാതില്‍, പഴയ ആനവാതില്‍, പുതിയറോഡ് എന്നിവിടങ്ങളിലായാണ് സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ചുവന്ന ലൈറ്റുകള്‍ ഗൗനിക്കാതെ കടന്നു പോകുന്നതും പതിവാണ്.കണെ്ടയ്നര്‍ റോഡിന് സമീപത്തുള്ള ഏലൂര്‍ ഫയര്‍ സ്റ്റേഷന് നിസഹായവസ്ഥയിലാണ്. സ്വന്തമായി ആംബുലന്‍സോ കട്ടര്‍ പോലുള്ള ഉപകരണങ്ങളോ ഇല്ല. അപകടം നടക്കുന്നത് രാത്രിയാകണങ്കില് ലൈറ്റിംഗ് സംവിധാനം പോലും യൂണിറ്റില്ല. കണെ്ടയ്നര്‍ റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായകളും കന്നുകാലികളും ഇരുചക്രയാത്രികര്ക്കാണ് കെണിയൊരുക്കുന്നത്. അമിത വേഗത്തിലോടുന്ന കണെ്ടയ്നര്‍ ലോറികളും ബൈക്ക് യാത്രികരുടെ ജീവന് കവര്‍ന്നിട്ടുണ്ട്.
ഏലൂര്‍, കളമശേരി ഭാഗങ്ങളിലെ കമ്പനികളിലേക്കാണ് കണെ്ടയ്നര്‍ ലോറികള്‍ അധികവും പോകുന്നത്. കമ്പനികളുടെ കോമ്പൗണ്ടില്‍ ഇവയ്ക്ക് പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാലാണ് കണെ്ടയ്നര്‍ റോഡില്‍ ലോറികള്‍ കൊണ്ടുവന്നിടുന്നത്. പലതവണ പരാതി പറഞ്ഞിട്ടും ഇത്തരത്തിലു ള്ള കണെ്ടയ്നറുകള്ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ ചിലയിടങ്ങളില്‍ സ്ഥാപനങ്ങളിലേക്ക് വരാനുള്ള സൗകര്യത്തിനായി റോഡിലെ മീഡിയനുകള്‍ തകര്‍ത്തിട്ടുമുണ്ട്.
ഇതിന് മുന്‍പ് അപകടങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ എറണാകുളം ജില്ലാകളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അത് വെറുതെയായി. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കണെ്ടയ്നര്‍ റോഡില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ പരിഗണിച്ച് രാത്രികാലങ്ങളില്‍ എമര്‍ജന്‍സി ആംബുലന്‍സ് സൗകര്യവും ഒരുക്കണമെന്ന ആവശ്യവും നടപ്പിലായില്ല.