ബാലകൃഷ്ണന് നടുക്കണ്ടിയും വിജയന് കാട്ടിലും ചേര്‍ന്നു 4 സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച അപ്പൂപ്പന്താടി പ്രദര്‍ശനത്തിനൊരുങ്ങി. കഥ-തിരക്കഥ-സംഭാഷണം: മനു ശങ്കര്‍, അനില്‍കുമാര്‍ പി.വി, ഛായാഗ്രഹണം-ജെ.പി. നമ്പ്യാലത്ത്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍-ഷാജി കക്കോടി, ലൈന്‍ പ്രൊഡ്യൂസര്‍-രജീഷ് വടകര, പ്രൊഡക്ഷന്‍ കണ്ട്രോളര്-ദിനേശ് ഏറാമല, അസോസിയേറ്റ്-ഹരിപ്രസാദ് കോളേരി.
ബാല്യത്തില്‍ അനുഭവിക്കേണ്ട മധുരാനുഭവങ്ങളും സ്നേഹ വാത്സല്യങ്ങളും സാന്ത്വനവും പ്രോത്സാഹനങ്ങളും അച്ഛനമ്മമാരില്നിന്നു ലഭിക്കാതെ വളരുന്ന മക്കള്‍ സ്റ്റാറ്റസ് പാവകളായി വളരേണ്ടിവരുന്ന ഐടി ഫാമിലിയിലെ മക്കളുടെ ഗുരുതരമായ ഭാവിജീവിതത്തില്‍ ആശങ്കപ്പെട്ടുകൊണ്ട് ഇന്നത്തെ സമൂഹത്തിനുവേണ്ടി എഴുതപ്പെട്ട ഒരു തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് അപ്പൂപ്പന്താടി.മേഘനാഥന്, ടോണി, പ്രകാശ് പയ്യാനക്കല്‍, മുന്‍ഷി വേണു, പ്രിന്‍സ് ജോസ് തീക്കുളിക്കും പകരച്ചെമരം ഫെയിം പ്രജിന്, ദിനേശ് ഏറാമല, നിരന്ദന, ബീനാസുനില്‍, ഡോ. കെ. ഷീല, അജിത ടീച്ചര്‍, ബേബി ആര്‍ദ്ര, ബേബി ദേവനന്ദ, ബേബി ദേവിക, ബേബി അക്ഷയ ബാബു, മാസ്റ്റര്‍ നവല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
വയലാര്‍ ശരത്ചന്ദ്രവര്മയുടെയും അനില്‍കുമാര്‍ പിവിയുടെയും ഗാനങ്ങള്‍ക്ക് ബാബുജി സംഗീതം പകര്‍ന്നു. വൈക്കം വിജയലക്ഷ്മി, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുധീപ്കുമാര്‍ എന്നിവരാണ് ആലാപനം. -ദേവസിക്കുട്ടി