അപ്പൂപ്പന്‍താടി പ്രദര്‍ശനത്തിനെത്തി

ci-apponpanthadiതമിഴ് നടന്‍ പ്രജിനെ നായകനാക്കി മനുശങ്കര്‍ സംവിധാനം ചെയ്ത അപ്പൂപ്പന്‍താടി പ്രദര്‍ശനത്തി നെത്തി.  ബാലകൃഷ്ണന്‍ നടുക്കണ്ടിയും വിജയന്‍ കാട്ടിലും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം സൗമ്യ ആന്റണി ആണ് നായിക. കുട്ടികളുടെ സ്വാതന്ത്ര്യവും പ്രതിസന്ധികളും പുതിയതും പഴയതുമായ കാലഘട്ടങ്ങളില്‍ പറഞ്ഞു പോകുന്ന സിനിമയാണ് അപ്പൂപ്പന്‍താടി. പുതു തലമുറയിലെ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ചിത്രം വരച്ചു കാട്ടുന്നു. മുത്തശി ക്കഥക ളും മറ്റും കേട്ടു വളര്‍ന്ന, പഴയ നന്മനിറഞ്ഞ ആ കുട്ടിക്കാലത്തേക്ക് കുറച്ചു നേരമെങ്കിലും നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു.

മാതാപിതാക്കളും കുട്ടി കളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാ ണിതെന്നു സംവിധായകനും സിനിമയുടെ തിരക്കഥാകൃത്തും കൂടിയായ മനുശങ്കര്‍ പറഞ്ഞു. കുറേ കാലത്തെ ഇടവേളയ്ക്കു ശേഷം മേഘനാഥന്‍ കുടുംബ പശ്ചാത്തലത്തില്‍  ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു. പ്രകാശ് പയ്യാ നിക്കല്‍, ടോണി, മുന്‍ഷി വേണു, ബാലകൃഷ്ണന്‍, ദിനേശ് ഏറാമല, പ്രിന്‍സ് ജോസ്, ജിതേഷ്, സുനില്‍ ചന്ദ്രന്‍, ബീനാ സുനില്‍, നിരഞ്ജന, ബേബി ആര്‍ദ്ര, മാസ്റ്റര്‍ നവല്‍, ബേബി ദേവനന്ദ, ബേബി അക്ഷയ ബാബു തുടങ്ങിയവര്‍ അഭി നയിച്ചിരിക്കുന്നു. വയലാ ര്‍ ശരത് ചന്ദ്ര വര്‍മ യുടെ വരികള്‍ ക്ക് ബാബുജി ഈണം പകര്‍ന്നിരിക്കുന്നു. മേക്കപ്പ് റഷീദ്, വസ്ത്രാ ലാങ്കാരം അനില്‍ കോട്ടൂളി, എഡിറ്റിംഗ് ഹരി, ആര്‍ട് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിനേശ്.

Related posts