ഒടുക്കം നാറി..! ചാണക ബിസിനസ് കൊണ്ട് പെട്ടെന്ന് ധനികനായി; പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറം കണ്ട പോലീസ് ഞെട്ടി

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ചാ​​ണ​​കവ​​ണ്ടി​​യി​​ൽ ക​​ഞ്ചാ​​വ് ക​​ട​​ത്തി​​യി​​രു​​ന്ന യു​​വാ​​വ് പി​​ടി​​യി​​ൽ. പ​​തി​​നൊ​​ന്നു കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി ഇ​​​ടു​​​ക്കി വാ​​​ഗ​​​മ​​​ൺ സ്വ​​​ദേ​​​ശി മു​​​രു​​​ക​​​ൻ(39 ) ആ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.​ മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളംരൂപ വി​​​ല​​​വ​​​രു​​​ന്ന ക​​​ഞ്ചാ​​​വാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ലി​​​സി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് 6.30നു ​​​തി​​​രു​​​വാ​​​ങ്കു​​​ള​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ന്ന വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ട​​​യി​​​ലാ​​​ണു യു​​​വാ​​​വ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

വി​​​ൽ​​​പ്പ​​​ന​​​യ്ക്കാ​​​യി​​​ട്ടു​​​ള്ള 11 കി​​​ലോ​​ഗ്രാം ക​​​ഞ്ചാ​​​വു​​​മാ​​​യി പ്ര​​​തി ബൊ​​​ലേ​​​റോ​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു പോ​​കുക​​​യാ​​​യി​​​രു​​​ന്നു. ചെ​​​റു​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക​​​ഞ്ചാ​​​വ് ര​​​ണ്ടു കി​​​ലോ​​ഗ്രാം വീ​​​ത​​​മു​​​ള്ള പൊ​​​തി​​​ക​​​ളി​​​ലാ​​​ക്കി​​​യാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

പ​​​ത്തു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്ന് കൃ​​​ഷി​​​യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ട്ടു​​​ള്ള ചാ​​​ണ​​​കം കൊ​​​ണ്ടു​​​വ​​ന്നു വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു മു​​രു​​ക​​ൻ. ഇ​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ ആ​​​യി​​​രു​​​ന്നു ക​​​ഞ്ചാ​​​വ് ക​​​ച്ച​​​വ​​​ടം. അ​​​ഡ്വാ​​​ൻ​​​സ് ന​​​ൽ​​​കി​​​യാ​​​ൽ ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്കു കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​നി​​​ന്ന് എ​​​ത്ര ക​​​ഞ്ചാ​​​വ് വേ​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​യാ​​​ൾ എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ചു​​​രു​​​ങ്ങി​​​യ കാ​​​ലം​​കൊ​​​ണ്ടു ധ​​​നി​​ക​​നാ​​​യ പ്ര​​​തി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​ വ​​​ള​​​ർ​​​ച്ച നാ​​​ട്ടു​​​കാ​​​രി​​​ൽ സം​​​ശ​​​യമു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ക്കാ​​​ല​​​മാ​​​യി ഇ​​​യാ​​​ളെ വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ നീ​​​രി​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സി ​​​ഐ ഷി​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള റേ​​​ഞ്ച് ആ​​ന്‍റി നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സ്ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ എ​​​സ് ഐ ​​​സ​​​ന​​​ലും ചേ​​​ർ​​​ന്നാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം ഇ​​​തേ സ്ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ 18 കി​​​ലോ ക​​​ഞ്ചാ​​​വും 250 ഗ്രാം ​​​ഹാ​​​ഷി​​​ഷും പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

വി​​​വി​​​ധ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മാ​​​ക്കി വി​​​ത​​​ര​​​ണ​​​ത്തി​​​നു കൊ​​​ണ്ടു​​​വ​​​ന്ന ക​​​ഞ്ചാ​​​വാ​​​ണ് പോ​​​ലീ​​​സ് പിടികൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​യെ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ക​​​ഞ്ചാ​​​വ് ക​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച വാ​​​ഹ​​​നം ക​​​ണ്ടു​​​കെ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ജി​​​ല്ലാ​​​പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും ജി​​​ല്ലാ ആ​​​ന്‍റി നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സ്ക്വാ​​​ഡി​​​ന്‍റെ ത​​​ല​​​വ​​​നു​​​മാ​​​യ എം.​​​പി. ദി​​​നേ​​​ശ് അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങു​​​മെ​​​ന്നും ഈ ​​​ശൃം​​​ഖ​​​ല​​​യു​​​ടെ ഉ​​​റ​​​വി​​​ട​​​ത്തെ​​ക്കു​​റി​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന തൃ​​​ക്കാ​​​ക്ക​​​ര അ​​​സി​​​സ്റ്റ​​ന്‍റ് ക​​​മ്മീ​​ഷ​​​ണ​​​ർ പി.​​​പി.​​​ഷം​​​സ് അ​​​റി​​​യി​​​ച്ചു. ജൂ​​​ണി​​​യ​​​ർ എ​​​സ്‌​​ഐ ​അ​​​ന​​​സ്, എ​​എ​​​സ്‌​​ഐ ​സു​​​രേ​​​ഷ്, ജോ​​​സി, മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ബി​​​നു, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ സ​​​ജി​​​ത്, കി​​​ഷോ​​​ർ, റോ​​​ബ​​​ർ​​​ട്ട്, ഹ​​​രി, ഡി​​​നി​​​ൽ എ​​​ന്നി​​​വ​​​രും അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​രു​​ന്നു.

Related posts