ആലപ്പുഴ: യുഡിഎഫ് ഭരണം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനം ഇടതുപക്ഷ ഭരണം മാറ്റുമെന്നും ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു. ഇതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഓരോ വകുപ്പും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്തിലും ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും നല്കിയ സ്വീകരണ ങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ആരെങ്കിലും തടസപ്പെടുത്തിയാല്‍ അവരെ ജനങ്ങള്‍ പിന്തിരിപ്പിക്കണമെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകളും മന്ത്രി ജി.സുധാകരന് നട്ടു. പരുത്തിപ്പറമ്പ്, പുത്തന്‍പറമ്പ് പൊന്നപ്പന്റെ വസതിക്ക് സമീപം, വാടയ്ക്കല്‍ മില്‍മയ്ക്കു സമീപം, പറവൂര്‍ ഗവ. സ്കുളിനു തെക്കുവശം, ചക്കിട്ടപറമ്പ്, റജിമോന്റെ വസതിക്കു സമീപം, വലിയപറമ്പ് കോളനി എന്നിവിടങ്ങളില്‍ പ്ലാവ്, ലക്ഷ്മിതരു എന്നിവയാണ് മന്ത്രി നട്ടത്.
പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്തിലെ അക്ഷരനഗരിക്കു സമീപത്തുനിന്നും ആരംഭിച്ച സ്വീകരണ പരിപാടി ആലപ്പുഴ സക്കറിയാ ബസാറില്‍ സമാപിച്ചു.എച്ച്. സലാം, എ. ഓമനകുട്ടന്‍, പി.പി. ചിത്തരഞ്ജന്, അജയ് സുധീന്ദ്രന്‍, കെ.എഫ്. ലാല്‍ജി, സുവര്‍ണ പ്രതാപന്, കെ. മോഹന്‍കുമാര്‍, എന്‍.പി. വിദ്യാനന്ദന്‍, എ.പി. സോണ, സജീര്‍, എം. രഘു, ടി.എസ്. ജോസഫ് ജനപ്രതിനിധികള്‍ തുടങ്ങിയ വര് അദ്ദേഹത്തോടൊപ്പം വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.