അഭയാര്‍ഥികളുടെ മടങ്ങിപ്പോക്ക്; ബോണസ് തുക നോര്‍വേ വര്‍ധിപ്പിച്ചു

refugeeഓസ്‌ലോ: നോര്‍വേയില്‍നിന്ന് സ്വമേധയ സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകാന്‍ തയാറുള്ള അഭയാര്‍ഥികള്‍ക്ക് നല്‍കിവരുന്ന ബോണസ് തുക നോര്‍വേ കുത്തനെ കൂട്ടി.

1681 പൗണ്ടാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഇതില്‍ 840 പൗണ്ടിന്റെ വര്‍ധന വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിക്കഴിഞ്ഞു. ഇത്രയും തുക ഓരോ അഭയാര്‍ഥിക്കും നല്‍കിയാല്‍ പോലും അവര്‍ക്ക് താമസ – ഭക്ഷണ സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കിക്കൊടുക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ ചെലവേ വരുന്നുള്ളൂ എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts