അഭയാര്‍ഥി പ്രശ്‌നം: ജര്‍മന്‍ പോലീസ് അധിക ജോലി ചെയ്തത് മുപ്പതു ലക്ഷം മണിക്കൂര്‍

policeബെര്‍ലിന്‍: അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹം കാരണം ജര്‍മനിയുടെ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം അധിക ജോലി ചെയ്തത് മുപ്പതു ലക്ഷം മണിക്കൂര്‍.

അതിര്‍ത്തികള്‍ കൂടാതെ, റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷാ ചുമതല വഹിക്കുന്നത് ഇതേ വിഭാഗമാണ്. പാര്‍ലമെന്റില്‍ ഗ്രീന്‍ പാര്‍ട്ടി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് ഇവരുടെ അമിത ജോലിഭാരത്തെക്കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഓസ്ട്രിയയുമായുള്ള അതിര്‍ത്തിയില്‍ പരിശോധന പുനഃസ്ഥാപിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പോലീസുകാരുടെ ജോലിഭാരം വീണ്ടും കൂടിയിരിക്കുന്നു എന്നാണ് വിലയിരുത്തല്‍.

കലാപ സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രത്യേക പോലീസ് വിഭാഗത്തിനും ജോലി അധികമായിരുന്നു. അവര്‍ 8,80,000 മണിക്കൂര്‍ അധികം ജോലി ചെയ്തു. ഒരു ഉദ്യോഗസ്ഥന്‍ വര്‍ഷം 185 മണിക്കൂര്‍ എന്നതാണ് അധിക ജോലി സമയത്തിന്റെ ശരാശരി കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts