അമരവിള ചെക്ക്‌പോസ്റ്റില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; ലഭിച്ച 35 പരാതികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു

Rishiതിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഏറ്റെടുത്ത ദിവസം തന്നെ ഋഷിരാജ് സിംഗ് അമരവിള ചെക്ക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ കഴിഞ്ഞ രാത്രിയാണ് അദ്ദേഹം മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. കമ്മീഷണര്‍ സ്ഥാനം ഏറ്റെടുത്ത ദിവസം തന്നെ ലഭിച്ച 35 പരാതികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Related posts