അമലയെ കാലം തൊട്ടിട്ടില്ലെന്ന് മഞ്ജു വാര്യര്‍

manjuനവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ്  സൈറാബാനു എന്ന് സിനിമയില്‍ തനിക്കൊപ്പം അഭിനയിക്കുന്ന അമലയെ പുകഴ്ത്തി നടി മ—ഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു, അമലയെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയി ല്‍ കണ്ട അതുപോലെ തന്നെയാണ് അമല ഇപ്പോഴുമെന്നും മഞ്ജു പറഞ്ഞു. ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ചിത്രവും മ—ഞ്ജു പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ:

ഇന്ന് അമല മാഡത്തെ ആദ്യമായി നേരില്‍കണ്ടു. കാലം അവരെ സ്പര്‍ശിച്ചിട്ടേയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച, പാതിരാമഴപോലെ ഉള്ളില്‍ കണ്ണീര്‍പെയ്യിച്ച ആ മുഖം ഇന്നും അതേപോലെ തന്നെ. കാല്‍നൂറ്റാണ്ടിനുശേഷം മലയാളത്തിലേക്കുള്ള അവരുടെ മടങ്ങിവരവില്‍ അതുകൊണ്ടുതന്നെ ഒട്ടും അകലം അനുഭവപ്പെടില്ല. ഇന്നലെ യാത്രപറഞ്ഞുപോയ ഒരാള്‍ ഇന്ന് വീണ്ടും പടി കടന്നുവരുന്നതുപോലെയൊരു അനുഭവം. അപരിചിതത്വം ഒട്ടുമില്ലാത്ത ഇടപെടലില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളതുപോലൊരു സൗഹൃദമാണ് അവര്‍ സമ്മാനിച്ചത്. കെയര്‍ ഓഫ് സൈറാബാനുവിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ കൂടുതല്‍ മധുരിക്കുന്നു’.

Related posts