മാസച്യുസൈറ്റ്‌സ്: മാസച്യുസൈറ്റസ് ജനറല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ആറുപത്തിനാലുകാരനായ തോമസ് മാനിങ്‌സ് ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണ ആരോഗ്യം വീണെ്ടടുത്തുകൊണ്ടിരിക്കുന്നതായി മേയ് 16നു പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ പറയുന്നു.
50 സര്‍ജന്മാര്‍ 15 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷമാണ് അര്‍ബുദ രോഗ ബാധയെത്തുടര്‍ന്നു മുറിച്ചു നീക്കപ്പെട്ട പുരുഷലിംഗം മാറ്റിവച്ചത്. മെഡിക്കല്‍ ശസ്ത്രക്രിയ രംഗത്തെ ഒരു നാഴികക്കല്ലാണിതെന്നു ഡോക്ടര്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍