വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവര്‍ 55 ശതമാനമെന്ന് കണക്ക്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശതമാനമാണി തെന്നാണ് കണക്കുകള്‍. 126 മില്യണ്‍ ആളുകള്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തിയെന്നാണ് നിലവിലെ കണക്കുകള്‍. 1996 ലെ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 53.5 ശതമാനമായിരുന്നു ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമെന്നാണ് വിവരങ്ങള്‍.
2008ല്‍ രേഖപ്പെടുത്തിയ 64 ശതമാനമാണ് അമേരിക്കയിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ വോട്ടിംഗ് ശതമാനം. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വോട്ടിംഗ് ശതമാനം ഉയരുമെന്നാണ് സൂചന. നവംബര്‍ എട്ടിനായിരുന്നു ഇത്തവണത്തെ പ്രസിഡന്റു തെരഞ്ഞെടുപ്പ് നടന്നത്.