ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂക്ഷം! ഗുരുവായൂരിൽ രണ്ടാഴ്ചത്തേക്കു ക്ഷേത്രദർശനം ഇല്ല

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷേ​ത്രദ​ർ​ശ​നം, വ​ഴി​പാ​ടു​ക​ൾ, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ ര​ണ്ടാ​ഴ്ച​ത്തേ​ക്കു നി​ർ​ത്ത​ലാ​ക്കി.

ക്ഷേ​ത്രം നി​ല​നി​ല്ക്കു​ന്ന ഇ​ന്ന​ർ റിം​ഗ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കാ​യി ദേ​വ​സ്വം ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 22 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ജി​ല്ല ക​ള​ക്ട​ർ എസ്. ഷാനവാ സ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ മാ​റു​ന്ന​തു​വ​രെ ക്ഷേ​ത്രാ​ചാ​രം ച​ട​ങ്ങു മാ​ത്ര​മാ​യി​രി​ക്കും.

ക്ഷേ​ത്ര​ത്തി​നു പു​റ​ത്തു ദീ​പ​സ്തം​ഭ​ത്തി​നു സ​മീ​പം നി​ന്നു ദ​ർ​ശ​നം ന​ട​ത്താ​നും അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ പാ​ര​ന്പ​ര്യ​പ്ര​വൃ​ത്തി​ക്കാ​രെ മാ​ത്ര​മേ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ക്കൂ. 65 വ​യ​സു ക​ഴി​ഞ്ഞ​വ​രെ ഇ​തി​ന​നു​വ​ദി​ക്കി​ല്ല.

നേ​ര​ത്തേ ബു​ക്ക് ചെ​യ്ത വി​വാ​ഹ​ങ്ങ​ൾ ഇ​ന്നു ന​ട​ത്താ​ൻ അ​നു​വ​ദി​ക്കും. 16നു ​ന​ട​ക്കേ​ണ്ട കു​ചേ​ല​ദി​നം, ഭ​ഗ​വ​തി​പ്പാ​ട്ട് എ​ന്നി​വ​യും ച​ട​ങ്ങു മാ​ത്ര​മാ​യാ​ണു ന​ട​ക്കു​ക.

ദേ​വ​സ്വ​ത്തി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യോ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യോ ന​ട​ത്തും.

ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഇ​തി​നു പ്രത്യേക സൗ​ക​ര്യം ഒ​രു​ക്കും. തു​ട​ർ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

ജീ​വ​ന​ക്കാ​ർ​ക്കു മു​ഴു​വ​ൻ മൂ​ന്നു പാ​ളി​ക​ളു​ള്ള​തോ എ​ൻ 95 മാ​സ്കോ നി​ർ​ബ​ന്ധ​മാ​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു മു​ഴു​വ​ൻ ഫേ​സ് ഷീ​ൽ​ഡും ഗ്ലൗ​സും നി​ർ​ബ​ന്ധ​മാ​ക്കും.

ദേ​വ​സ്വം ഡ​യ​റി, ക​ല​ണ്ട​ർ എ​ന്നി​വ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു പാ​ഞ്ച​ജ​ന്യം ഗ​സ്റ്റ്ഹൗ​സി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ക്കും.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ബി. മോ​ഹ​ൻ​ദാ​സ്, ഡി​എം​ഒ കെ.​ജെ. റീ​ന, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ അ​നൂ​പ്, സ​തീ​ഷ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് രാ​ജു ച​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്. ശ്രീ​കാ​ന്ത്, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​ബ്രീ​ജ​കു​മാ​രി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​റം​സി മു​ഹ​മ്മ​ദ്, ജോ​സ് ജേ​ക്ക​ബ്, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment