സംവിധായകനും എഴുത്തുകാരനുമായ സോഹന്‍ ലാലിന്റെ ‘അമ്മമരം’ എന്ന പുതിയ നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ഫോര്‍ത് എസ്‌റ്റേറ്റ് ഹാളില്‍ വച്ചു പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്ര നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
പ്രശസ്ത ഛായാ ഗ്രാഹകന്‍ രാമചന്ദ്ര ബാബു പുസ്തകം ഏറ്റുവാങ്ങി. സംവിധായകരായ ശശി പരവൂര്‍, ഡോ. ബിജു, നിരൂപകരായ എം.എഫ് .തോമസ് , വിജയകൃഷ്ണന്‍ , വി .കെ .ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന അമ്മമരം ഡോ. എ.പി .ജെ അബ്ദുള്‍കലാമുമായുള്ള ഇ-മെയില്‍ ആശയവിനിമയത്തിലൂടെ രൂപപ്പെട്ടതാണെന്നു സോഹന്‍ ലാല്‍ പറഞ്ഞു. ഈ നോവലിനെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.