അമ്മയാകാനായി നടി സണ്ണി ലിയോണ്‍ സിനിമയില്‍ നിന്നു ചെറിയ അവധിയെടുക്കുന്നു.ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചുവരും. അമ്മയാവുക എന്നതാണത്രെ സണ്ണി ലിയോണിന്റെ ഇനിയുള്ള ലക്ഷ്യം. അതിനു ശേഷം അതി ശക്തമായി സിനിമയി ലേക്ക് തിരിച്ചുവരാനം താരം ഉദ്ദേശിക്കുന്നുണ്ടത്രെ.
സണ്ണി ലിയോണിനെ ലോകം പരിചയപ്പെട്ടത് അഡള്‍ട്ട് ചിത്രങ്ങളിലെ ഹോട്ട് നായികയായ ഇന്ത്യന്‍ വംശജ എന്ന പേരിലാണ്. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ സണ്ണി ലിയോണ്‍ ആ മേഖല തന്നെ ഉപേക്ഷിച്ചു. അതിന് ശേഷമാണ് അവര്‍ ബോളിവുഡ് മുഖ്യധാരാ സിനിമകളില്‍ സജീവമാകുന്നത്. അശ്ലീല ചിത്രങ്ങളില്‍ ഇനി അഭിനയിക്കുകയേ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്.
ഇന്‍ഡോ കനേഡിയന്‍ നടിയാണ് സണ്ണി ലിയോണ്‍. സിക്കുകാരായ മാതാപിതാക്കള്‍. ജനിച്ചത് കാനഡയില്‍. അവി ടെ വച്ചാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ച് സണ്ണി ലോകശ്രദ്ധനേടുന്നത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാലത്തു തന്നെ സണ്ണി ലിയോണ്‍ വിവാഹിതയായിരുന്നു. ഡാനിയേല്‍ വെബര്‍ ആണ് ഭര്‍ത്താവ്. സിനിമാഭിനയം വെറും ജോലി മാത്രമാണ് സണ്ണിക്ക്.
ഏതൊരു സ്ത്രീയുടെയും ആഗ്രഹമായിരിക്കും അമ്മയാവുക എന്നത്. സണ്ണിക്ക് വയസ് 35 ആയി… കുട്ടികളുടെ കാര്യത്തില്‍ ഇനിയും വൈകരുതെന്ന് ഡോക്ടര്‍മാര്‍ തന്നെ സണ്ണിയെ ഉപദേശിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. സിനിമയും ഗര്‍ഭവും ഒരുമിച്ച് പോകില്ല. ഓരോ തവണയും അമ്മയാകാനു ള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാറാ യിരുന്നു പതിവ്. ഗര്‍ഭിണിയായാല്‍ പിന്നെ സിനിമ കൂടെ കൊണ്ടുനടക്കാന്‍ പറ്റില്ലെന്നാണത്രെ സണ്ണി ലിയോണിന്റെ അഭിപ്രായം. പ്രസവത്തിന് ശേഷം സിനി മയി ലേക്ക് തന്നെ തിരിച്ചുവരും എന്നാണത്രെ സണ്ണി പറയു ന്നത്. അങ്ങനെയൊരു തിരിച്ച്‌വരവ് നടത്തുമ്പോള്‍ നായി കാ വേഷം തന്നെ കിട്ടിക്കോളണം എന്ന് നിര്‍ബന്ധമില്ലെന്ന കാര്യവും സണ്ണിക്ക് അറിയാം.