ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്; യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ്; നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റായി 2017 ജനുവരി 20ന് ട്രംപ് സ്ഥാനമേല്‍ക്കും

fb-trump

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45–ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടിയത്. 270 ഇലക്ടറല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. മുപ്പതോളം സംസ്ഥാനങ്ങള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 20 സംസ്ഥാനങ്ങള്‍ മാത്രമാണ് ഹില്ലരിക്കൊപ്പം നിന്നത്.

ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡയും, അരിസോണയും , പെന്‍സില്‍വാനിയയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നിന്നു. തുടക്കം മുതല്‍ ട്രംപ് മുന്നേറിയപ്പോള്‍ പ്രതീക്ഷിച്ചയിടങ്ങളില്‍ ഹില്ലരിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ട്രംപ് ജയിച്ചു കയറിയത്. ഒഹായോ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

ഡൊണാള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍

പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, ടെക്‌സസ്, ഇന്‍ഡ്യാന, നോര്‍ത്ത് കാരലൈന, ഒഹായോ, ജോര്‍ജിയ, യൂട്ടാ, ഓക്ലഹോമ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാന്‍സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ടെനിസി, മിസിസിപ്പി, കെന്റക്കി, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി,

ഹിലറി ക്ലിന്റന്‍ വിജയിച്ച സംസ്ഥാനങ്ങള്‍

കലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഓറിഗോണ്‍, നെവാഡ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലരി ജയിച്ചു.

2017 ജനുവരി 20ന് ട്രംപ് സ്ഥാനമേല്‍ക്കും

Related posts