ലിയോണ്‍: യൂറോകപ്പില്‍ വടക്കന്‍ അയര്‍ലന്‍ഡിന് ചരിത്ര വിജയം. യുക്രെയ്നെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അയര്‍ലന്‍ഡ് പരാജയപ്പെടുത്തി. 49 -ാം മിനിറ്റില്‍ ഗാരെത് മക്കൊലിയും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ നെയില്‍ മഗ്ഗിനുമാണ് ഗോള്‍ നേടിയത്. 34 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വടക്കന്‍ അയര്‍ലന്‍ഡ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ വിജയം നേടുന്നത്. 1982 ല്‍ ലോകകപ്പില്‍ സ്പെയിനിന് എതിരെയായിരുന്നു അയര്‍ലന്‍ഡിന്റെ ഒടുവിലെ വിജയം. മോശം കാലവസ്ഥയെ തുടര്‍ന്ന് മത്സരം ഇടക്ക് നിര്‍ത്തിവച്ചിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവച്ചത്.
അയര്‍ലന്‍ഡിന് ചരിത്ര വിജയം
