അരുവിക്കരയില്‍ നിറസാന്നിധ്യമായി സ്ഥാനാര്‍ഥികള്‍

tvm-ldfudfbjpകാട്ടാക്കട:  കല്യാണം, മരണം, പാലുകാച്ച് തുടങ്ങി അരുവിക്കര മണ്ഡലത്തിലെ സര്‍വ ചടങ്ങുകളിലും സ്ഥാനാര്‍ഥികള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആദ്യഘട്ട നോട്ടീസുകള്‍ വീടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്റെ വികസന സന്ദേശ യാത്ര അഴിക്കോട്ട് സമാപിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലൂടെയും കടന്നുപോയ യാത്ര ഇന്നലെ സമാപിച്ചു.ശബരീനാഥന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ പ്രവര്‍ത്തകര്‍ സജീവമാകുമെന്ന് നേതൃത്വം അറിയിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഷീദ് മണ്ഡലത്തിലെ കുറ്റിച്ചല്‍ വെള്ളനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കണ്‍വന്‍ഷന്‍ നടന്നതിനാല്‍ നോട്ടീസുകള്‍ വീട്ടിലെത്തിക്കാനുള്ള ഓട്ടത്തിലാണ്  പ്രവര്‍ത്തകര്‍. ബിജെപി സ്ഥാനാര്‍ഥി പഞ്ചായത്ത് കണ്‍വന്‍ഷനുകളുടെ തിരക്കിലാണ്. രാജസേനന്‍ പൂവച്ചല്‍, ആര്യനാട് പഞ്ചായത്തുകളില്‍ എത്തി പ്രവര്‍ത്തകരെ കണ്ടു. ദേശീയ  നേതാക്കളെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി.

Related posts