അരുവിക്കരയില്‍ പൊരിവെയിലത്തും ചൂടേറിയ പ്രചാരണം

TVM-ELECTIONകാട്ടാക്കട:  കേവലം 10 മാസങ്ങള്‍ക്ക് ശേഷം അരുവിക്കരയില്‍ വീണ്ടും ഇലക്ഷന്‍ ചൂട് ഉയര്‍ന്നു. യുഡിഎഫ് സീറ്റ് നിലനിറുത്താന്‍ പോരാടുമ്പോള്‍ എല്‍ഡിഎഫും ബിജെപിയും അത് പിടിച്ചെടുക്കാനുള്ള  പോരാട്ടത്തിലാണ്.  യുഡിഎഫിലെ കെ.എസ്.ശബരീനാഥന്‍ ഇന്നലെ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ബോണക്കാടന്‍ മല വരുന്ന തൊളിക്കോട് , ആനപ്പാറ, ചായം ഭാഗങ്ങളില്‍ പര്യടനം നടത്തി. ശബരീനാഥന്‍ നയിക്കുന്ന വികസന സന്ദേശ പര്യടനയാത്രയ്ക്കുള്ള ഒരുക്കത്തിലാണ് സ്ഥാനാര്‍ഥി.

നാളെ മുതല്‍ 13 വരെ മണ്ഡലത്തിലെ പഞ്ചായത്തുകളിലാണ് പദയാത്ര നടത്തുന്നത്. സ്ഥാനാര്‍ഥി തന്നെ നേതൃത്വം നല്‍കുന്ന പദയാത്ര ആനപ്പാറയില്‍ നിന്നും തുടങ്ങി അഴിക്കോട്ട് സമാപിക്കും.
അരുവിക്കരയില്‍ പൊരിവെയിലത്തും ചൂടേറിയ പ്രചാരണംഎല്‍ഡിഎഫ് സ്ഥാനാര്‍ഥി റഷീദ്   തൊളിക്കോട് മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. തോട്ടം തൊഴിലാളി മേഖലയായ ഇവിടെ കര്‍ഷകരുടെ വീട്ടിലെത്തിയാണ് അവരെ കണ്ടത്. ബിജെപി സ്ഥാനാര്‍ഥി രാജസേനന്‍ ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, ആര്യനാട് പഞ്ചായത്തുകളിലായിരുന്നു. പ്രദേശിക പ്രവര്‍ത്തകരോടൊപ്പം പര്യടനം നടത്തി.

Related posts