അര്‍ജുന്‍ കാവനാല്‍ സംവിധാനം ചെയ്യുന്ന ‘പെണ്‍മന’ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥ

penmanaഅഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെക്കുംകൂര്‍ വടക്കും കൂര്‍ നാട്ടുരാജ്യങ്ങളുടെ കാലത്ത്, അതിര്‍ത്തി കോട്ടയായിരുന്ന കിടങ്ങൂര്‍ ദേശത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘പെണ്‍മന.’ കാവനാല്‍ ക്രിയേഷന്‍സിനുവേണ്ടി അനൂപ് മറ്റപ്പള്ളിയും, അരുണ്‍ കാവനാലും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം – അര്‍ജുന്‍ കാവനാല്‍ നിര്‍വഹിക്കുന്നു.  വിഷുദിവസം ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം കിടങ്ങൂരില്‍ നടന്നു.   പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷിന്റെ മകന്‍ അശോകന്‍ അര്‍ജുനന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അന്‍പുമണി, പ്രദീപ് നായര്‍ എന്നീ ഛായാഗ്രാഹകന്മാരുടെ അസോസിയേറ്റ് കാമറാമാനായ സാബു അപ്പുക്കുട്ടനാണ് ഈ ചിത്രത്തിന്റെ കാമറാമാന്‍.

നിര്‍മാണം – അനൂപ് മറ്റപ്പള്ളി, അരുണ്‍ കാവനാല്‍,  , കാമറ – സാബു അപ്പൂക്കുട്ടന്‍, ഗാനങ്ങള്‍ – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സ്വാമി, സംഗീതം – അശോകന്‍ അര്‍ജുനന്‍, എഡിറ്റിംഗ് – സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  – തങ്കച്ചന്‍ മണര്‍കാട്, അസോസിയേറ്റ് ഡയറക്ടര്‍ – ഹരി, പി. ആര്‍. ഒ. – അയ്മനം സാജന്‍.   സച്ചിന്‍ സെബാസ്റ്റ്യന്‍, രഞ്ജിത് മോഹന്‍, കലാശാല ബാബു, ഇന്ദ്രന്‍സ് വല്‍സലാ മേനോന്‍ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. മേയ് 15ന് അടുത്ത ഘട്ടം ചിത്രീകരണം തുടങ്ങും.

Related posts