അഴികള്‍ക്കുള്ളില്‍ ഇനി പാട്ടൊഴുകും

tcr-musicഇരിങ്ങാലക്കുട: സ്‌പെഷ്യല്‍ സബ് ജയിലില്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എഫ്എം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തി. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ടി. ശശി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് പി.ജി. മാധവന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്‍സണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സി.എസ്. അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.പി. രാജേഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ വി.വി. ശിവദാസന്‍, സി.കെ. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി സി.കെ. ഗണേഷ്, ബാങ്ക് ജീവനക്കാരനായ ടി.ബി. ജിനന്‍ എന്നിവര്‍ പങ്കെടുത്തു. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സബ് ജയിലില്‍ എഫ്എം റേഡിയോ സ്ഥാപിച്ചത്. എഫ്എം റേഡിയോ സ്ഥാപിക്കുന്നതിനാവശ്യമായ ആംപ്ലിഫയര്‍, എല്ലാ സെല്ലുകളിലേക്കുള്ള സ്പീക്കര്‍ തുടങ്ങി മുഴുവന്‍ സാധനങ്ങളും കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കാണ് സ്‌പോണ്‍സര്‍ ചെയ്തത്.

എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാണ് എഫ്എം റേഡിയോ പ്രവര്‍ത്തിപ്പിക്കുക. റേഡിയോ സ്ഥാപിച്ചതിലൂടെ അന്തേവാസികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുവാനും മാനസിക ഉല്ലാസത്തിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അതുവഴി അന്തേവാസികളുടെ അക്രമവാസന കുറക്കുവാനും കഴിയുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

Related posts