അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നു; കാല്‍നട-വാഹനയാത്ര ഭീഷണിയില്‍

PKD-SLABUകൊടുവായൂര്‍: ടൗണില്‍നിന്നും പുതുനഗരത്തേക്കു പോകുന്ന റോഡിന്റെ ഇരുവശത്തെയും അഴുക്കുചാലിന്റെ സ്ലാബ് ഇളകിയുണ്ടായ ഗര്‍ത്തങ്ങള്‍ കാല്‍നട-വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി. റോഡിന് വീതി കുറഞ്ഞതിനാല്‍ ഇവിടം സ്ഥിരം അപകടമേഖലയായിരിക്കുകയാണ്. അടുത്തിടെ പ്രഭാതസവാരിക്കിടെ പുതുനഗരം സ്വദേശിയായ വ്യാപാരി പിറകില്‍നിന്നും വന്ന ലോറിയിടിച്ച് ഇവിടെ മരിച്ചിരുന്നു. ഇതിനു പുറമേ വാഹനങ്ങള്‍ നേര്‍ക്കുനേരെ കൂട്ടിയിടിച്ചും അപകടങ്ങള്‍ പതിവാണ്. മഴചാറിയാല്‍ അഴുക്കുചാലില്‍നിന്നും മലിനജലം റോഡിലേക്ക് കവിഞ്ഞൊഴുകും.

പൊള്ളാച്ചിയില്‍നിന്നും തൃശൂര്‍ ഭാഗത്തേക്ക് നൂറുകണക്കിനു ചരക്കുലോറികള്‍ ചീറിപ്പായുന്നത് വീതീകുറവുള്ള റോഡിലൂടെയാണ്. പിറകില്‍ വരുന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെ നിരവധി കാല്‍നട യാത്രക്കാര്‍ക്ക് സ്ലാബിളകിയ സ്ഥലത്ത് അഴുക്കുചാലില്‍ വീണു പരിക്കേറ്റിട്ടുണ്ട്.ഇരുഭാഗത്തുനിന്നും വലിയ വാഹനങ്ങള്‍ എത്തിയാല്‍ ദീര്‍ഘനേരം ഗതാഗതക്കുരുക്കും പതിവാണ്. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും മുന്നിലുള്ള അഴുക്കുചാലില്‍ സ്ലാബുകള്‍ സ്ഥാപിച്ച് യാത്രാ സുരക്ഷ ഉറപ്പാക്കണമെന്ന  ആവശ്യം ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.

Related posts