കായംകുളം: ആശ്രയമില്ലാതെ അവശനിലയില്‍ കടത്തിണ്ണയില്‍ കഴിഞ്ഞ വയോധികന് ഇനി ഗാന്ധിഭവന് അഭയം നല്‍കും. കോട്ടയം സ്വദേശി ബാലകൃഷ്ണന് (67 )നെയാണ് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് ഗാന്ധിഭവന് ഏറ്റെടുത്തത്. ശാരീരികഅവശതയിലായ വയോധികന് കടത്തിണ്ണയില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ജില്ലാപഞ്ചായത്ത് അംഗം അരിതാബാബുവും കെപിസിസി സെക്രട്ടറി കെ.പി . ശ്രീകുമാറും ഗാന്ധിഭവന് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഗാന്ധിഭവന് അധികൃതര്‍ എത്തി ഏറ്റെടുത്തത്.
പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ അപകടത്തെതുടര്‍ന്ന് ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു അന്ന് ടോട്ടല്‍ ഹിപ്പ് ട്രാന്‍സ് പ്ലാന്റ്റേഷന്‍ സര്‍ജറി നടത്തിയിരുന്നു .കഴിഞ്ഞ അഞ്ചുവര്‍ഷമായി തൃശൂര്‍ നഗരത്തില്‍ ലോട്ടറി വില്‍പ്പന നടത്തി അവിടെ കഴിഞ്ഞുവരുകയായിരുന്നു. കായംകുളത്തുള്ള ഒരു ആശ്രമത്തില്‍ അവിടുത്തെ സ്വാമിയെ കാണാന്‍ കഴിഞ്ഞയാഴ്ചയാണ് വയോധികന് കായംകുളത്ത് എത്തിയത്.
എന്നാല്‍ സ്വാമി ഇപ്പോള്‍ പാലക്കാട് ആശ്രമത്തിലാണ് തുടര്‍ന്ന് ആരും സഹായിക്കാന്‍ ഇല്ലാതെ ഇയാള്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങി കഴിയുകയായിരുന്നു. സുമനസുകളായ വ്യാപാരികളും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും ഇയാള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു ഇദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ചികിത്സയും പരിചരണവും ഗാന്ധിഭവന് ഏറ്റെടുക്കുമെന്ന് ഗാന്ധിഭവന് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷമീര്‍ പറഞ്ഞു. പ്രതിഭാ ഹരി എംഎല്‍എയുടെ സാന്നിധ്യത്തിലാണ് വയോധികനെ ഗാന്ധിഭവന് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.