ആക്രമണത്തില്‍നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ബാലികയെ വെട്ടി പരിക്കേല്പിച്ചു

ktm-parikkuകോന്നി:അമ്മയെ ആക്രമിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച ബാലികയുടെ ഇരുകൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റു. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് മേടപ്പുരയില്‍ ദിലീപിന്റെ മകള്‍ അര്‍ച്ചന (ശ്രീക്കുട്ടി – 12)യ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പറങ്കാംതോട്ടത്തില്‍ വര്‍ഗീസിനെ (33) കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11.50ഓടെയാണ് സംഭവം. അയല്‍ക്കാരായ ഇരുവരും തമ്മില്‍ നേരത്തെയും പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയും ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു.

അര്‍ച്ചനയുടെ അമ്മ പ്രിയയെ ആക്രമിക്കാനായി വര്‍ഗീസ് ശ്രമിച്ചപ്പോള്‍ കുട്ടി ഇടയ്ക്കു കയറുകയും കൈയില്‍ വെട്ടേല്‍ക്കുകയു മായിരുന്നുവെന്നു പോലീസ് പറഞ്ഞു. അര്‍ച്ചനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ് ഇടതുകൈയുടെ മടക്കിലെ ഞരമ്പ് മുറിയുകയും വലതുകൈപ്പത്തിക്കു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Related posts