അഭിമുഖവും വിവാദമായി; മാധ്യമ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന് എന്ന് വി.എസ്; സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു സംബന്ധിച്ചു തര്‍ക്കമില്ലെന്നു കോടിയേരി

VSതിരുവനന്തപുരം/ കോഴിക്കോട്: താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്‌ടെന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതായുള്ള ദേശീയ മാധ്യമത്തിന്റെ അഭിമുഖം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. എല്‍ഡിഎഫ് ചില മണ്ഡലങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തിലും വി.എസ് സംശയം രേഖപ്പെടുത്തിയെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനെതിരേയും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും നിര്‍ത്തിയിരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളിലാണ് വി.എസ് സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും വി.എസ് പറഞ്ഞതായി അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വാര്‍ത്ത വിവാദമായതോടെ മാധ്യമ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന് ആരോപിച്ച് വി.എസ് രംഗത്തെത്തി. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശുദ്ധഅസംബന്ധമാണ്. ഭാവി മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്. പറയാത്ത വാക്കുകള്‍ തന്റെ വായിലേക്കു കുത്തിത്തിരുകുകയാണ് ചെയ്തതെന്നും വി.എസ് കുറ്റപ്പെടുത്തി.

സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു സംബന്ധിച്ചു തര്‍ക്കമില്ലെന്നു കോടിയേരി

pkd- KODIEIBALAKRISHANANകാസര്‍ഗോഡ്: എല്‍ഡിഎഫിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു സംബന്ധിച്ചു ഒരു തര്‍ക്കവുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസ്. അച്യുതാനന്ദന്‍ ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു തര്‍ക്കമുണെ്ടന്നു പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.

വി.എസിന്റെ അഭിപ്രായം സംബന്ധിച്ചു കൂടുതല്‍ അറിയില്ല. ഇക്കാര്യം പരിശോധിച്ച ശേഷം മറുപടി പറയും. ചില മാധ്യമങ്ങള്‍ പാര്‍ട്ടിയില്‍ അനൈക്യമുണെ്ടന്നു വരുത്തി തീര്‍ക്കുന്ന രീതിയില്‍ പ്രചാരണം നടത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Related posts