ആദ്യത്തെ ആഭ്യന്തര ചുമതലയുള്ള വനിതാ സിഐയായി രാധാമണി

ekm-ciradhamaniആലുവ: പ്രമാദമായ പലകേസുകളും അന്വേഷിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രശംസപിടിച്ചുപറ്റിയ റൂറല്‍ ജില്ലയിലെ വനിതാ സിഐ രാധാമണിക്ക് ഇനി കേരളത്തിലെ ആദ്യത്തെ ആഭ്യന്തര ചുമതലയുള്ള വനിതാ ഉദ്യോഗസ്ഥ എന്ന അംഗീകാരം. ഇന്‍ഫോ പാര്‍ക്ക് സിഐയായിട്ടാണ് പുതിയ നിയമനം. കോളിളക്കം സൃഷ്ടിച്ച ജിഷാവധക്കേസ്, ഗവണ്മെന്റ് പ്ലീഡര്‍ പ്രതിയായ സ്ത്രീപീഡനക്കേസ് എന്നിവയില്‍ രാധാമണി അന്വേഷണ മികവ് തെളിയിച്ചിരുന്നു.

ഇതുകൂടാതെ ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല ജുവനൈല്‍ പോലീസ് യൂണിറ്റെന്ന് ഖ്യാതിനേടിയ ആലുവ യൂണിറ്റിന്റെ അസിസ്റ്ററ്റിംഗ് ഓഫീസര്‍ ഉത്തരവാദിത്വവും കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. ജുവനൈല്‍ പോലീസ് രൂപീകരണ കാലം മുതല്‍ അതിന്റെ ചുമതലക്കാരിയായിരുന്ന രാധാമണി യൂണിറ്റിന്റെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ വേണ്ടി പരിശ്രമിച്ചിട്ടാണ് പടിയിറങ്ങുന്നത്. ഏറ്റെടുത്ത ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചത് മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹയായിട്ടുണ്ട്.

Related posts