ആമീര്‍ ഇനിയും കാത്തിരിക്കണം, ഷാരൂഖിനൊപ്പം സണ്ണി ലിയോണ്‍

sh-sunnബോളിവുഡ് സെക്‌സി താരം സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അടുത്തിടെ ആമീര്‍ ഖാന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സണ്ണിയോടൊപ്പം അഭിനയിക്കാന്‍ ആമീര്‍ ഖാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഷാരൂഖാന്റെ പുതിയ ചിത്രമായ റായീസ് എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ഐറ്റം ഡാന്‍സിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ഗാനരംഗത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ടത്രേ. രാഹുല്‍ ദൊലൈക സംവിധാനം ചെയ്യുന്ന ഷാരൂഖിന്റെ റായിസ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. റായി നവാസുദ്ദീന്‍ സിദ്ദിഖി, മഹീറ ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ആമീര്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ബുപേന്ദ്ര ചൗദരി എന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സണ്ണി ലിയോണിന്റെ ഭൂതകാലമാണ് ചര്‍ച്ചയായത്. സണ്ണി ലിയോണിന്റെ ഭൂതകാലം തനിക്ക് പ്രശ്‌നമല്ല, സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ആമീര്‍ പിന്നീടും പറഞ്ഞിരുന്നു.

Related posts