മ​ഴ​യെ​ത്തി; മലയോരങ്ങളിൽ ഡെ​ങ്കി​പ്പ​നി​ പടരുന്നു ; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ

കോ​ടാ​ലി: മ​ഴ തു​ട​ങ്ങി​യ​തോ​ടെ മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ മ​റ്റ​ത്തൂ​രി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ . ആ​റാം വാ​ർ​ഡി​ലെ കോ​ടാ​ലി കു​ട്ടി​യ​ന്പ​ലം പ​രി​സ​ര​ത്ത് മാ​ത്രം എ​ട്ടു​പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു. എ​ന്നാ​ൽ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രി​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

രോ​ഗം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മ​റ്റ​ത്തൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജി​ല്ലാ ടെ​ക്നി​ക്ക​ൽ അ​സി. സു​രേ​ഷ്കു​മാ​ർ ,ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​ആ​ർ. സു​രേ​ഷ്, സൂ​പ്ര​ണ്ട് ഡോ. ​ശി​ൽ​പ ബേ​ബി, ഡോ. ​കെ.​ബി. സോ​ന, ഡോ. ​നീ​തു പ്രേം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ആ​ശ വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി വ​രു​ന്ന​താ​യും ഫോ​ഗി​ങ് ന​ട​ത്തു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​ടാ​ലി കു​ട്ടി​യ​ന്പ​ലം പ​രി​സ​ര​ത്ത് ഡെ​ങ്കി​പ്പ​നി നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​തേ സ​മ​യം പ​നി വ്യാ​പ​ക​മാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും വേ​ണ്ട​ത്ര ബോ​ധ​വ​ൽ​ക്ക​ര​ണ -പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

Related posts