തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നെന്ന പരാതിയില്‍ കോവളത്തെ മസാജ് സെന്ററുകളില്‍ റെയ്ഡ്. പുരുഷന്മാരെ സ്ത്രീകള്‍ മസാജ് ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ മസാജ് സെന്ററുകളുടെ മറവില്‍ ഇത്തരത്തില്‍ ചൂഷണം നടക്കുന്നെന്ന പരാതി വന്നതോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്.മസാജ് സെന്ററുകളില്‍ ജോലി വാഗ്ദാനം നല്‍കിയ ശേഷം സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. ടൂറിസത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിരവധി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതായാണ് സൂചന.
ആയുര്‍വേദത്തിന്റെ മറവില്‍ പെണ്‍വാണിഭം; കോവളത്തെ മസാജ് സെന്ററുകളില്‍ റെയ്ഡ്; നിരവധി സ്ത്രീകള്‍ ചൂഷണത്തി നിരയായതായി സൂചന
