കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ മൊട്ടയടിച്ച ഒരാളുടെ ഫോട്ടോ കണ്ട എല്ലാവരും ഒന്നു ഞെട്ടി. എവിടെയൊ കണ്ട് നല്ല പരിചയമുള്ള ഒരാള്‍. പതുക്കെ പതുക്കെ ചിത്രം കണ്ടവര്‍ ആളെ തിരിച്ചറിഞ്ഞു തുടങ്ങി. മൊട്ടയടിച്ച് മീശയും താടിയും വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ സാക്ഷാല്‍ നടന് ജയറാമിന്റെയായിരുന്നു. തെലുങ്ക് ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറിനാണ് ജയറാം ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറായത്.
മുഖ്യവേഷത്തിലോ പ്രാധാന്യമുള്ള വേഷത്തിലോ അല്ല ഈ ചിത്രത്തില്‍ ജയറാം എത്തുക. വെറും ഒരു അതിഥി വേഷത്തില്‍ മാത്രം. എന്താണ് ഈ അതിഥി വേഷത്തിന്റെ സവിശേഷത എന്നറിയാനുള്ള കാത്തിരിപ്പിലാണ്് പ്രേക്ഷകര്‍. അനുഷ്ക ഷെട്ടിയും പ്രഭാസും അഭിനയിക്കുന്ന ‘ഭഗമതി’ എന്ന ചിത്രത്തിലാണ് ജയറാം അതിഥി താരമായി എത്തുന്നത്. ആടുപുലിയാട്ടത്തിലെ ഗെറ്റപ്പും പ്രേക്ഷക പ്രീതി നേടിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ തെലുങ്ക് ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പില്‍ ജയറാം എത്തുന്നത്.