എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചേ..! വിദ്യാര്‍ഥിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി; ഷിബയുടെയും സുഹൃത്തിന്റെയും തന്ത്രങ്ങള്‍ പാളിയത് ഇങ്ങനെ…

sheeba

പേ​രൂ​ർ​ക്ക​ട: എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥിയെ തട്ടിക്കൊണ്ടു പോ യി ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു പ​ണം​ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ സി​റ്റി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പൂ​ന്തു​റ മി​ൽ​ക്ക് കോ​ള​നി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന മാ​ഹീ​ൻ ക​ണ്ണ് (32), വ​ട്ട​പ്പാ​റ ശീ​മ​വി​ള​മു​ക്ക് സ്വ​ദേ​ശി ഷീ​ബ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ലി​യ​തു​റ സ്വ​ദേ​ശി​യാ​യ 23കാ​ര​നെ ഓ​ട്ടോ​യി​ൽ​ക്ക​യറ്റിക്കൊ​ണ്ട ുപോ​യി ബ്ലാ​ക്മെ​യി​ലിം​ഗ് ന​ട​ത്തി പ​ണം ത​ട്ടി​യ​ത​നെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:

മാ​ഹീ​ൻ ക​ണ്ണും ഷീ​ബ​യും പ​രി​ച​യ​ക്കാ​രാ​ണ്.  ഇ​വ​രാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ബ്ലാ​ക്ക്മെ​യി​ലിം​ഗ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വി​ദ്യാ​ർ​ഥിയു​ടെ വ​ര​വും പോ​ക്കും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​യി​രു​ന്നു പ​ണം ത​ട്ട​ൽ.

ഓ​വ​ർ​ബ്രി​ഡ്ജ് ഭാ​ഗ​ത്ത് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥിയെ വീ​ട്ടി​ൽ കൊ​ണ്ട ുവി​ടാ​മെ​ന്നു​പ​റ​ഞ്ഞ് മാ​ഹീ​ൻ ക​ണ്ണ് അ​ടു​ത്തു​കൂ​ടി. ഇ​ട​യ്ക്കു​വ​ച്ച് ഓ​ട്ടോ​യി​ൽ ഷീ​ബ​യും ക​യ​റി.

യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ, ത​ന്നെ വി​ദ്യാ​ർ​ഥി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് ഷീ​ബ ബ​ഹ​ള​മു​ണ്ടാ ക്കാ​ൻ തു​ട​ങ്ങി. പ​ണം ന​ൽ​കി​യാ​ൽ വെ​റു​തെ​വി​ടാ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ആ​ളെ​ക്കൂ​ട്ടു​മെ​ന്നു​മാ​യി ഷീ​ബ​യും മാ​ഹീ​നും. ഭീഷണി പ്പെടുത്തലിനെ തുടർന്ന് കൈ​വ​ശം പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്തു​ള്ള ഒ​രു എടിഎ​മ്മി​ൽ​നി​ന്നു പ​ണം എ​ടു​ത്തു​ന​ൽ​കി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥിയെ പു​ളി​മൂ​ട് ജം​ഗ്ഷ​നി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. ട്രാ​ഫി​ക് കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഷാ​ഡോ പോ​ലീ​സാ​ണ് മാ​ഹീ​ൻ ക​ണ്ണി​ന്‍റെ ഓ​ട്ടോ​റി​ക്ഷ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം ഇ​യാ​ളെ​യും കൂ​ട്ടു​പ്ര​തി​യെ​യും കു​ടു​ക്കി​യ​ത്.

ക​ണ്‍​ട്രോ​ൾ റൂം ​എസി സു​രേ​ഷ്കു​മാ​ർ, വ​ഞ്ചി​യൂ​ർ എ​സ്ഐ അ​ശോ​ക​ൻ, ഷാ​ഡോ ടീം ​എ​സ്.​ഐ സു​നി​ൽ​ലാ​ൽ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts