ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിട! ക്രിക്കറ്റ് താരം യുവരാജ് സിംഗും നടി ഹേസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

youvaraj10816ക്രിക്കറ്റ് താരം യുവരാജ് സിംഗും നടി ഹേസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറിലാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പപ്പരാസികള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു  വിവാഹം നിശ്ചയം നടന്നത്.

വിവാഹനിശ്ചയം കഴിഞ്ഞതോടെ എന്നാണ് ഇവരുടെ മിന്നുകെട്ടെന്നായി ആരാധകരുടെ ചോദ്യം. ഇരുവരും ഈ കാര്യത്തില്‍ കുറെനാള്‍ മൗനം പാലിച്ചെങ്കിലും കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബറിലായിരിക്കും ഇവരുടെ വിവാഹമെന്നാണ് പറയുന്നത്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ബോഡിഗാര്‍ഡില്‍ ഹേസല്‍ കീച്ച് അഭിനിയിച്ചിട്ടുണ്ട്. 2007ലാണ് ഹേസല്‍ കീച്ച് ബോളിവുഡില്‍ അരങ്ങേറുന്നത്.

Related posts