കോഴഞ്ചേരി: പോലീസിന്റെ സുരക്ഷാ ഓഡിറ്റിംഗിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. ജില്ലയിലെ ആരാധനാലയങ്ങളുടെ ചുമതലക്കാര്‍ക്കു പോലീസ് നേരത്തെ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പലയിടത്തും നടപ്പാക്കാത്ത സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശമായി നോട്ടീസുകള്‍ നല്‍കുന്നത്. മോഷണം തടയുന്നതിന്റെ ഭാഗമായി നേരത്തെ പോലീസ് നല്കിയ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാകാതെ വന്നതോടെയാണ് കാമറാ നിരീക്ഷണത്തിലേക്ക് എല്ലാ സ്ഥലങ്ങളെയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.
പോലീസ് നിര്‍ദേശപ്രകാരമുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കാത്ത സ്ഥലങ്ങളിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ടാകില്ലെന്നും പറയുന്നു.ക്ഷേത്ര ശ്രീകോവില്‍, കാണിക്കവഞ്ചികള്‍, സ്വര്‍ണാഭരണങ്ങള്‍, കറന്‍സി നോട്ടുകള്‍, നിലവിളക്കുകള്‍ ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ കാമറാ നിരീക്ഷണത്തിലായിരിക്കണമെന്നാണ് നിര്‍ദേശം. ഭണ്ഡാരപ്പെട്ടികള്‍, കാണിക്കവഞ്ചികള്‍, കുരിശടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോദിവസവും പണം എണ്ണിയെടുത്തിരിക്കണമെന്ന നിര്‍ദേശവും പോലീസ് നേരത്തെ നല്‍കിയിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ മൈനര്‍ ക്ഷേത്രങ്ങള്‍ മുതല്‍ മേജര്‍ ക്ഷേത്രങ്ങള്‍, സ്വകാര്യ വ്യക്തികളുടെയും ട്രസ്റ്റുകളുടെയും ആരാധനാലയങ്ങള്‍ തുടങ്ങിയവക്കെല്ലാംതന്നെ പുതിയ നിര്‍ദേശങ്ങള്‍ ബാധകമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു മുതല്‍ 10 വരെ നിരീക്ഷണ കാമറകള്‍ വരെ വിവിധ ക്ഷേത്രങ്ങളില്‍ വേണ്ടിവരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ വാച്ചര്‍മാര്‍ ഉണ്ടെങ്കിലും മൈനര്‍ ക്ഷേത്രങ്ങളില്‍ ഇവരുടെ സേവനം ലഭ്യമല്ല. അംഗീകൃത യൂണിയനുമായി ബന്ധമുള്ള പല വാച്ചര്‍മാരും രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ എത്താറുമില്ല.
നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി വരുന്ന ചെലവുകള്‍ ക്ഷേത്ര ഉപദേശക സമിതികളാണ് വഹിക്കേണ്ടത്. പോലീസിന്റെ സുരക്ഷ ഓഡിറ്റിംഗിന്റെ ഭാഗമായി എടുത്തിട്ടുള്ള തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരുവീഴ്ചയും വരുത്താന്‍ പാടില്ലെന്നാണ് അഭ്യന്തരവകുപ്പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് സമീപത്തുള്ള കാണിക്കവഞ്ചിക
ളും, നേര്ച്ചപ്പെട്ടികളും കാമറകളുടെ നിരീക്ഷണത്തിനുള്ളിലായിരിക്കണം. കാണിക്കവഞ്ചികളും മറ്റും കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ അടിക്കടി ഉണ്ടാകുന്നതുകൊണ്ടാണ് പോലീസ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. തുടര്‍ന്നും മോഷണങ്ങള്‍ ആവര്‍ത്തിക്കുകയും സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടാകുകയും ചെയ്താല്‍ ബന്ധപ്പെട്ടവരുടെ വീഴ്ചയായി കണക്കാക്കും. ആരാധനാലയങ്ങള്‍ക്കൊപ്പം തന്നെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ കാമറകള്‍ സ്ഥാപിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള കാമറകളായിരിക്കണം സ്ഥാപിക്കേണ്ടത്.