കണ്ണൂര്‍: പോലീസില്ലെന്നു കരുതി നഗരത്തില്‍ നിയമലംഘനം നടത്തിയാല്‍ കുഴപ്പമില്ലെന്നു കരുതുന്നവര്‍ക്ക് ഇനി കണക്കുകൂട്ടലുകള്‍ തെറ്റും. നിങ്ങളെല്ലാം ഇനി മുതല്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണ്. നഗരത്തിലെ കാമറകളില്‍ പ—തിയുന്ന ദൃശ്യങ്ങള്‍പോലീസ് കണ്—ട്രോള്‍ റൂമിലിരുന്ന് ഉദ്യോഗസ്ഥര്‍ക്കു കാണാനും കഴിയും. കണ്ട്രോ—ള്‍ റൂം എസ്ഐയുടെ നേതൃത്വത്തി—ലാണു 24 മണിക്കൂറും റോഡില്‍ നടക്കുന്ന വാഹന ഗതാഗതമടക്കമുള്ളവ നിരീക്ഷിക്കുന്നത്.
ടൗണിലൂടെ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുക, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കുക, മൊബൈലില്‍ സംസാരിച്ചു വാഹനമോടിക്കുക, അമിതവേഗതയിലുള്ള ഡ്രൈവിംഗ് എന്നിവ ഇനി നടക്കില്ല. പോലീസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടുവെന്നു കരുതിയിരി—ക്കുമ്പോഴായിരിക്കും ട്രാഫിക് ലംഘനം സംബന്ധിച്ച നോട്ടീസ് നിങ്ങളെ തേടിയെത്തുക.
സ്ക്രീനില്‍ തെളിയുന്ന വാഹനത്തിന്റെ നമ്പര്‍ നോക്കി അതിന്റെ ഉടമയ്ക്കായിരിക്കും നോട്ടീസ് ലഭിക്കുക. തുടര്‍ന്നു നിയമ നടപടികളുമായി പോലീസ് മുന്നോട്ടു പോകും. വാഹനാപകടങ്ങളും നിയമം ലംഘിച്ചുള്ള വാഹന ഓട്ടവും വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരക്കാരെ പിടികൂടാന്‍ കണ്ട്രോള് റൂമില്‍ പ്രത്യേക സംവിധാനം ഒരുക്കിയത്. അടുത്തുതന്നെ നഗരത്തില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. ഇതോടെ മോഷണങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും വലിയതോതില്‍ കുറവുണ്ടാകുമെന്നാണു പോലീസിന്റെ