ആരോപണങ്ങള്‍ തുടരുന്നു… ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് സരിത; കമ്മീഷനില്‍ മൊഴി നല്‍കാന്‍ എത്തിയത് മൂന്നാഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം

Sarithaകൊച്ചി: ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും നേരിട്ട് കണ്ടിട്ടുണ്ടെന്നും സരിതാ എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. കാക്കാനാടുള്ള തന്റെ വീട്ടില്‍ ബെന്നി ബെഹനാന്‍ വന്നിട്ടുണ്ട്. 2012 ഓഗസ്റ്റിന് ശേഷം അഞ്ചു ലക്ഷം രൂപ ബെന്നി ബെഹനാന് നല്‍കിയിട്ടുണ്ട്. എറണാകുളം ചെമ്പുമുക്കിലുള്ള ട്രാന്‍സ്‌ഫോമറിന്റെ ഉദ്ഘാടനവേദിയില്‍ വച്ചാണ് പണം കൈമാറിയത്.

പണം പിന്‍വലിച്ചതിന് തെളിവുണ്ട്. അതിന്റെ തെളിവായ ബാങ്ക് അക്കൗണ്ട് രേഖകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു. തളിവുകള്‍ നല്‍കിയിട്ടും അതിന്റെ അടിസ്ഥാനത്തില്‍  ഒരു നടപടികളും സോളാര്‍ കമ്മീഷന്‍ എടുക്കുന്നില്ല. നീതി കിട്ടാന്‍ വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സരിത പറഞ്ഞു. മൂന്നാഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു സരിത.

മുന്‍പ് രണ്ടുതവണ ഹാജരാകാന്‍ പറഞ്ഞ ദിവസങ്ങളില്‍ സരിത എത്തിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞും കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാണിച്ചും സരിത കമ്മീഷനില്‍ ഹാജരായിരുന്നില്ല. ഇതില്‍ കമ്മീഷന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 28 ന് ഹാജരാകാമെന്ന് സരിത അറയിച്ചിരുന്നെങ്കിലും ഇന്നു തന്നെ എത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

Related posts