തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍.ടി.ഓഫീസുകളില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍.ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷിച്ച സംഭവം പരിശോധിക്കാന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ ഗതാഗത കമ്മീഷണര്‍ തച്ചങ്കരി നേരിട്ട് തന്നെ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട് ഓഫസിലെത്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പരിശോധിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പിറന്നാള്‍ കേക്കും മുറിച്ചും മധുരം വിളമ്പിയും ആഘോഷിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം.
ആര്‍.ടി.ഓഫീസുകളില്‍ ടോമിന്‍.ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം: പരിശോധിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
