ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

TVM-Accidantആറ്റിങ്ങല്‍: നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ്റിങ്ങല്‍ ഗേള്‍സ് ഹൈസ്കൂള്‍ ജംഗ്ഷനില്‍ ശ്രീ സരസ്വതി വിദ്യാനികേതന് സമീപമായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ 5 പേരുണ്ടായിരുന്നു. എതിര്‍ദിശയില്‍ നിന്നും അമിത വേഗതയിലെത്തിയ മാരുതി സ്വിഫ്ട് കാര്‍ ജീപ്പിന് മുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

Related posts