ആറ്റില്‍ കുളിപ്പിക്കാനിറക്കിയ ആനയിടഞ്ഞു;ബാബുമോനെ ആറ്റില്‍ നിന്ന് കയറ്റാന്‍ ശ്രമിച്ചപ്പോളാണ് മദപ്പാട് കാട്ടിയതെന്ന് പാപ്പാന്‍മാര്‍

ktm-aanaകോട്ടയം: ആറ്റില്‍ കുളിപ്പിക്കാനിറക്കിയ ആന ഇടഞ്ഞു. രാവിലെ ഒന്‍പതിന് പാലാ-ഈരാറ്റുപേട്ട റോഡില്‍ വട്ടോളിക്കടവ് പാലത്തിനു സമീപം ആറ്റിലേക്ക് ഇറക്കിയ ഈരാറ്റുപേട്ട വാഴയില്‍ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ബാബുമോന്‍ എന്ന ആനയാണ് ഇടഞ്ഞത്. കോട്ടയത്തുനിന്നും മയക്കുവെടി വിദഗ്ധന്‍ ഡോ.സാബു സി.സക്കറിയയുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

രാവിലെ കുളിപ്പിക്കുന്നതിനായി ആറ്റിലേക്ക് ഇറക്കിയതായിരുന്നു ബാബുമോനെ. വെള്ളത്തിന്റെ ശീതള സുഖത്തില്‍ മുങ്ങിക്കുളിച്ച ബാബുമോന്‍ പാപ്പാന്‍മാര്‍ എത്ര ശ്രമിച്ചിട്ടും തിരിച്ചുകയറാന്‍ കൂട്ടാക്കിയില്ല. നിര്‍ബന്ധം തുടര്‍ന്നതോടെ ബാബുമോന്‍ മദപ്പാട് കാട്ടുകയായിരുന്നു. കാഴ്ച്ചക്കാരായി ഓടിക്കൂടിയ നാട്ടുകാര്‍ക്കു നേരെയും ബാബുമോന്‍ പ്രതിഷേധം കാട്ടി. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ അനുനയിപ്പിച്ച് കരയ്ക്കു കയറ്റാനുള്ള ശ്രമം തുടരുകയാണ്.

Related posts