ടിക്കംഗഡ്: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തില്‍ ബിജെപി നേതാവിന്റെ മകനെതിരേ കേസ്. മധ്യപ്രദേശ് ടിക്കംഗഡിലെ ലിധോര ടെസിലിലെ ബിജെപി പ്രാദേശിക നേതാവായ മഹേഷ് സാഹുവിന്റെ മകന് അജയ് സിംഗിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തന്റെ സഹപ്രവര്‍ത്തകയായ യുവതിയെ അജയ് സിംഗ് വ്യാഴാഴ്ച മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.—ഓഫീസില്നിന്നിറങ്ങവെ വാഹനത്തില്‍ വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിച്ചതായാണ് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. അജയ് സിംഗിന്റെ െ്രെഡവര്ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.—സംഭവത്തിനുശേഷം ഒളിവില്‍ പോയ അജയ് സിംഗിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.—എന്നാല്‍ സംഭവത്തെക്കുറിച്ച് ബിജെപി നേതാവായ മഹേഷ് സാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല.