വടകര: ആയഞ്ചേരി പഞ്ചായത്ത് ആയുര്‍വേദാശുപത്രിക്ക് സൗജന്യമായി 10 സെന്റ് ഭൂമിനല്‍കി മതപണ്ഡിതന്‍ മാതൃകയായി. പ്രദേശത്തെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനുംപൊതു പ്രവര്‍ത്തകനും മതപ്രഭാഷകനുമായ പുതിയോട്ടില്‍ ടി.കെ.മൊയ്തു ഹാജിയുടെ വകയാണ് ഇങ്ങനെയൊരു മാതൃകാ പ്രവര്‍ത്തനം. സെന്റിന് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന ഭൂമിയുടെ ആധാരവും അനുബന്ധ രേഖകളും ആയഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതരെ ഏല്‍പിച്ചു.
കടമേരി കീരിയങ്ങാടിയില്‍ വാടക കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദാശുപത്രിക്ക് സ്വന്തമായി സ്ഥലമി ല്ലാത്ത തി നാല്‍ കെട്ടിടം പണിയാന്‍ കഴിഞ്ഞിട്ടില്ല. പുറമേരി ഗ്രാമപഞ്ചാ യത്തിലെ സ്ഥിര താമസ ക്കാരനാ ണെ ങ്കിലും ആയഞ്ചേരി യിലെ സ്ഥാപ നത്തിന് ഭൂമി നല്‍കാന്‍ മൊയ്തു ഹാജി തയാറാവുക യായിരുന്നു. കടമേരി മാപ്പിള യുപി സ്കൂളില്‍ നിന്ന് അറബി അധ്യാപകനായി വിരമിച്ച് മത പ്രഭാഷണ വേദികളില്‍ സജീവമാണ് അദ്ദേഹം. തണ്ണീര്‍പന്തല്‍ സലഫി മസ്ജിദിലെ ഇമാമായി സേവനമനുഷ്ഠിക്കുക യാണ് മൊയ്തു മൗലവി.