ദോ ലഫ്‌സോന്‍ കി കഹാനി എന്ന ചിത്രത്തിലെ നടി കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക്ക് വിവാദം കത്തി നില്ക്കുന്ന സമയത്തു സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് സംവിധായകന്‍ കഴിഞ്ഞദിവസം വിശദീകരിച്ചു. സത്യം കാജലിന്റെ ഭാഗത്താണ.് കാജലിനോട് പറയാതെ ആയിരുന്നു ആ രംഗം ചിത്രീകരിച്ചത്. ചിത്രത്തിന് ആ രംഗം ആവശ്യമാണെന്നു പറഞ്ഞപ്പോള്‍ പിന്നീട് കാജല്‍ ഒന്നും പറഞ്ഞില്ല. സംവിധായകന്‍ ജീപക് തിജോരിയാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.
ചിത്രത്തിന്റെ പ്രചരണ ത്തിന് വേണ്ടിയായിരുന്നു ലിപ് ലോക് രംഗം വിവാദമാക്കിയതെന്നായിരുന്നു ബോളിവുഡിലെ ചര്‍ച്ച. റണ്‍ദീപ് ഹൂഡയുമായുള്ള ലിപ് ലോക് രംഗത്തെക്കുറിച്ച് കാജലിനോട് പറഞ്ഞിരുന്നില്ല. ചിത്രീകരണ സമയത്ത് റണ്‍ദീപ്, കാജലിനെ ചുംബിക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ കാജല്‍ ചിത്രീകരണത്തോട് സഹകരിക്കുകയായിരുന്നു. എന്തായാലും ചിത്രം ഈ മാസം ജൂണില്‍ തിയറ്ററില്‍ എത്തും.